ad
Deshabhimani

പിജിഐഎംഇആറിൽ നഴ്സിങ്‌, അലൈഡ്
ഹെൽത്ത് പ്രോഗ്രാമുകൾ

Nursing Students

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 10:31 AM | 2 min read

ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ (PGIMER)ൽ നഴ്സിങ്‌, അലൈഡ് ഹെൽത്ത് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ ഫീസ്‌ നിരക്കാണിവിടെയുള്ളത്‌.


കോഴ്സുകൾ


ബിഎസ്‌സി നഴ്സിങ്‌: നാലുവർഷ പ്രോഗ്രാം. പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 93 സീറ്റുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് കുറഞ്ഞത് 45 ശതമാനം മാർക്ക് നേടി പ്ലസ്ടു ജയിക്കണം. ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിട്ടുണ്ടാകണം. പട്ടികവിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. 2026 സെപ്തംബർ ഒന്നിന് 17 വയസ്സ് തികഞ്ഞിരിക്കണം. 35 വയസ്സിൽ കൂടാൻ പാടില്ല. സ്റ്റൈപൻഡോടെ പഠിക്കാം. പഠനശേഷം 6 മാസത്തിനുള്ളിൽ പിജിഐഎംഇആറിലോ മറ്റ്‌ കേന്ദ്രസർക്കാർ സ്‌ഥാപനങ്ങളിലോ ജോലി ലഭിച്ചാൽ മൂന്ന് വർഷം നിർബന്ധമായും സേവനമനുഷ്ഠിക്കണം.


പോസ്റ്റ് ബേസിക് നഴ്‌സിങ്‌: രണ്ട് വർഷ പ്രോഗ്രാമാണ്. 62 സീറ്റുകളുണ്ട്. പ്ലസ്ടുവിനുശേഷം 50 ശതമാനം മാർക്കോടെ ജനറൽ നഴ്‌സിങ്‌ ആൻഡ് മിഡ് വൈഫറി (GNM) പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. നഴ്സിങ്‌ കൗൺസിൽ രജിസ്ട്രേഷനും ലഭിച്ചിരിക്കണം. പുരുഷന്മാർക്കും അവസരമുണ്ട്. 2026 സെപ്തംബർ ഒന്നിന് 45 വയസ്സിൽ കൂടാൻ പാടില്ല. സംവരണവിഭാഗങ്ങൾക്ക് വയസ്സിളവുണ്ട്.


അലൈഡ് ആൻഡ് ഹെൽത്ത് കെയർ: മെഡിക്കൽ ലബോറട്ടറി സയൻസ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ്‌ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഒപ്റ്റോമെട്രി, ഫിസിയോതെറാപ്പി, പെർഫ്യൂഷനിസ്റ്റ്, എംബാമിങ്‌ ആൻഡ് മോർച്ചറി സയൻസ്, ഡയാലിസിസ് തെറാപ്പി ടെക്നോളജി, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്, മെഡിക്കൽ അനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ എന്നീ ബിരുദ പ്രോഗ്രാമുകൾ. ആകെ 107 സീറ്റുകളുണ്ട്. 3 മുതൽ 4.5 വർഷം വരെയാണ്‌ പ്രോഗ്രാം ദൈർഘ്യം. പ്രായപരിധിയുണ്ട്. പ്ലസ്ടുവാണ് പൊതുവായ യോഗ്യത.


ബാച്ചിലർ ഓഫ് പബ്ലിക് ഹെൽത്ത്: നാലുവർഷ പ്രോഗ്രാമാണ്. പ്ലസ്ടുവാണ് യോഗ്യത.


അപേക്ഷ ഓൺലൈനിൽ


നഴ്‌സിങ്‌ പ്രോഗ്രാമുകൾക്ക് ഓൺലൈനിൽ ജൂൺ 30 വരെ അപേക്ഷിക്കാം. ജൂലൈ 24നാണ് പരീക്ഷ. അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ബാച്ച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകൾക്ക്‌ ജൂലൈ രണ്ടുവരെ അപേക്ഷിക്കാം. ജൂലൈ 31ന് പരീക്ഷ നടക്കും. 1500 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗക്കാർക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസില്ല. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ്. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ 0.25 മാർക്ക് നഷ്ടപ്പെടും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. വിവരങ്ങൾക്ക്‌: www.pgimer.edu.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home