ഗ്രനേഡ് അബദ്ധത്തിൽ പൊട്ടി; ഉറിയിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സൈനികരുടെ കയ്യിൽനിന്നും അബദ്ധത്തിൽ ഗ്രനേഡ് പൊട്ടുകയായിരുന്നുവെന്നാണ് വിവരം.
കമൽക്കോട്ട് ക്യാമ്പിൽ ബുധൻ രാവിലെയാണ് സംഭവം. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പതിവ് പരിശോധനയ്ക്കിടെ ഒരു ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ജവാന്മാരെ ഉടൻ തന്നെ സൈന്യത്തിന്റെ 92 ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയുള്ളൂ എന്ന് ശ്രീനഗർ ആസ്ഥാനമായുള്ള ഡിഫൻസ് പിആർഒ അറിയിച്ചു.









0 comments