വധ്രയുടെ ഭൂമിയിടപാട്‌ കേസ്‌:‌ 
പ്രിയങ്കയ്‌ക്കും കുരുക്ക്‌

Priyanka Gandhi Vadra
avatar
സ്വന്തം ലേഖകൻ

Published on Aug 10, 2025, 01:50 AM | 1 min read

ന്യൂഡൽഹി : ഹരിയാനയിലെ ഗുരുഗ്രാം ഭൂമിയിടപാടിൽ റോബർട്ട്‌ വധ്രയ്‌ക്കെതിരായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ എടുത്ത കേസിൽ വയനാട്‌ എംപി പ്രിയങ്കാ ഗാന്ധിക്കും കുരുക്ക്‌. ഫരീദാബാദിലെ അമിപുർ ഗ്രാമത്തിൽ മൂന്നിടങ്ങളിലായി വധ്ര കൈവശപ്പെടുത്തിയ 39.7 ഏക്കർ ഇഡി പിടിച്ചെടുത്തിരുന്നു. വധ്രയുടെ പേരിലുള്ള ഈ സ്വത്തിന്റെ വിവരം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന്റെ സത്യവാങ്‌മൂലത്തിൽ പ്രിയങ്ക മറച്ചുവെച്ചതായി ഇഡി കണ്ടെത്തി. പ്രോസിക്യൂഷൻ പരാതിയിലും ഇക്കാര്യം പരാമർശിക്കുന്നു.


സത്യവാങ്‌മൂലത്തിൽ സ്വത്തുവിവരം മറച്ചുവെച്ചത്‌ ചോദ്യംചെയ്‌ത ഹർജിയിൽ കേരള ഹൈക്കോടതി പ്രിയങ്കയ്‌ക്ക്‌ നോട്ടീസ്‌ അയച്ചിരുന്നു. സ്വത്തുവിവരം വെളിപ്പെടുത്താതിരിക്കുന്നത്‌ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയായി കണക്കാക്കാം. തെരഞ്ഞെടുപ്പ്‌ അയോഗ്യതയും തടവും കിട്ടാവുന്ന കുറ്റമാണിത്.


ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ സർക്കാർ ഭരിക്കുമ്പോൾ വധ്ര വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. കോഴ ഇടപാടിന്റെ ഭാഗമായാണ് ഇടപാടുകളെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. ഓംകാരേശ്വർ പ്രോപ്പർട്ടീസിനിന്ന്‌ ഗുഡ്‌ഗാവിൽ മൂന്നരയേക്കർ ഭൂമി 7.5 കോടി രൂപയ്‌ക്ക്‌ വധ്‌ര സ്വന്തമാക്കിയെന്നാണ് രേഖ. വൈകാതെ 58 കോടി രൂപയ്‌ക്ക്‌ ഭൂമി കോൺഗ്രസുമായി അടുപ്പമുള്ള ഡിഎൽഎഫ്‌ കമ്പനിക്ക്‌ മറിച്ചുവിറ്റു.


വധ്ര ഭൂമി വാങ്ങിയത്‌ ഏഴര കോടി രൂപയ്‌ക്കാണെന്ന്‌ രേഖയുണ്ടെങ്കിലും പണമിടപാട്‌ നടന്നിട്ടില്ലെന്ന്‌ ഇഡി കണ്ടെത്തി. 607251 എന്ന നമ്പറിലുള്ള ചെക്ക്‌ വഴി പണം കൈമാറിയെന്നാണ്‌ രേഖ. എന്നാൽ ചെക്ക്‌ വഴിയും പണം കൈമാറിട്ടില്ലെന്ന്‌ ഗുഡ്‌ഗാവ്‌ പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.കോഴയിനത്തിലാണ്‌ ഓംകാരേശ്വർ പ്രോപ്പർട്ടീസ്‌ ഭൂമി വധ്രയ്‌ക്ക്‌ നൽകിയത്‌. പകരം കോൺഗ്രസ്‌ സർക്കാരിനെ സ്വാധീനിച്ച്‌ ഭവനനിർമാണ ലൈസൻസുകൾ ഓംകാരേശ്വർ പ്രോപ്പർട്ടീസ്‌ സ്വന്തമാക്കി. ഭൂപീന്ദർ സിങ്‌ ഹൂഡയാണ്‌ വധ്രയെ സഹായിച്ചതെന്നാണ് ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Home