രുദ്രപ്രയാഗ് ബസ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി

photo credit: pti
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണസംഖ്യ ആറായി. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ രാജസ്ഥാനിലെ ഗോഗുണ്ടയിലെ ലളിത് കുമാർ സോണി (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബസ് മറിഞ്ഞ സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്
വ്യാഴാഴ്ച രാവിലെ 7.50നാണ് ബദരീനാഥ് ദേശീയ പാതയിൽ അപകടമുണ്ടായത്. രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിൽ അളകനന്ദ നദിയിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്. 18 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ഒരു യാത്രക്കാരനെ അപകടം നടന്ന് അൽപ്പസമയത്തിനകം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ബദരീനാഥിലേക്ക് പോയ ബസിൽ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.









0 comments