ad
Deshabhimani

print edition സ്കൂളിൽ അടിസ്ഥാനസ‍ൗകര്യം ഉറപ്പാക്കൂ; യുപിയിൽ വിദ്യാർഥികൾ തെരുവിൽ

UP.jpg

യുപിയില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 01:09 AM | 1 min read

ലഖ്‌ന‍ൗ: ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക്‌ നയിച്ച ഐതിഹാസിക വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുപിന്നാലെ ഉത്തർപ്രദേശിലും പ്രതിഷേധം. സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളുറപ്പാക്കണ ആവശ്യവുമായി ഫത്തേപ്പുർ കിഷൻപുർ നഗരത്തിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ തെരുവിലിറങ്ങി.


ഗവ. എയ്‌ഡഡ്‌ സ്കൂളായ സർവോദയ ഇന്റർ കോളേജിലെ ആറുമുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികളാണ്‌ ക്ലാസ്‌ ബഹിഷ്കരിച്ച്‌ പ്രതിഷേധിച്ചത്‌. ജെൻ സി പ്രക്ഷോഭത്തിനുശേഷം ജെൻ ആൽഫയും രംഗത്തിറങ്ങിയെന്ന അടിക്കുറിപ്പോടെ നിരവധിപേർ പ്രതിഷേധചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.


1800 കുട്ടികളാണ്‌ സ്കൂളിലുള്ളത്‌. കംപ്യൂട്ടർ ലാബിന്റെയും ലൈബ്രറിയുടെയും അഭാവമുൾപ്പെടെയുള്ള നിരവധി പ്രശ്നം ചൂണ്ടിക്കാട്ടി ഡോ. ബി ആർ അംബേദ്കറുടെ ചിത്രങ്ങളും ദേശീയ പതാകയും പ്ലക്കാർഡുകളുമേന്തിയായിരുന്നു മാർച്ച്‌.


പ്രിൻസിപ്പലും പൊലീസുമെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കുമെന്ന്‌ മുതിർന്ന ഉദ്യോഗസ്ഥർ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home