print edition യുപിയിൽ ജെൻസികൾ ഇനി ഗോമിത്രങ്ങളെന്ന് അറിയപ്പെടും

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ജെൻസി യുവാക്കളെ ഗോസംരക്ഷകരാക്കാൻ ലക്ഷ്യമിട്ടുമുള്ള പദ്ധതിയുമായി ആദിത്യനാഥ് സർക്കാർ. സേവാ ആയോഗ് എന്ന സ്റ്റാറ്റ്യൂട്ടറി സ്ഥാപനം വഴിയാണ് പതിനായിരം പേരെ ‘ബോധൽക്കരിച്ച്’ പശുസംരക്ഷകരാക്കാനുള്ള പദ്ധതി. ഇവർ ഗോമിത്രങ്ങളെന്ന് അറിയപ്പെടും. സർക്കാർ പരിശീലനം നേടുന്നവർ ഗ്രാമങ്ങളിലെത്തി മറ്റുള്ളവരെ പരിശീലിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്നും ഗോ സേവാ ആയോഗ് ചെയർമാൻ ശ്യാം ബിഹാരി ഗുപ്ത പറഞ്ഞു.
ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്നാലെ യുപിയിലും ജെൻസികളും ജെൻ ആൽ-ഫകളും സർക്കാരിനെ ചോദ്യംചെയ്‌ത് രംഗത്തെത്തിയതോടെയാണ് പശുസംരക്ഷണ പദ്ധതിയുമായി ബിജെപി ഇറങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും അധ്യാപകരില്ലാത്തതും ചൂണ്ടിക്കാട്ടി ലഖ‍്‌നൗ, സുൽത്താൻപുർ, കന്നൗജ്, ഹമീർപുർ, ഫത്തേപ്പുർ തുടങ്ങിയ ജില്ലകളിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്.
ലഖ്‌നൗ സർവിദ്യ വിദ്യാലയത്തിൽ വൃത്തിഹീനമായ ഉച്ചഭക്ഷണം നൽകുന്നതിനെതിരെ വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. സാമൂഹ്യക്ഷേമ മന്ത്രി അസീം അരുൺ സ്ഥലത്തെത്തി നല്ലഭക്ഷണം ഉറപ്പുനൽകിയ ശേഷമാണ് കുട്ടികൾ പിന്മാറിയത്. ലയനത്തിന്റെ പേരിൽ യുപിയിൽ 25,000 സ്‌കൂളുകൾ പൂട്ടാനുള്ള നീക്കത്തിനെതിരെ എസ്‌എഫ്‌ഐ സമരത്തിലാണ്.








0 comments