സൈക്കിൾ കാറിലിടിച്ച് അസം സ്വദേശി മരിച്ചു

ഷാഹിദ്
തിരുവനന്തപുരം
സൈക്കിൾ കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അസം സ്വദേശി മരിച്ചു. മെഡിക്കൽ കോളേജ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ജീവനക്കാരൻ ഷാഹിദ് (44) ആണ് മരിച്ചത്. വെള്ളി വൈകിട്ട് 5.30നായിരുന്നു അപകടം. ജോലിക്ക് വരുന്നതിനിടെ സൈക്കിൾ നിയന്ത്രണം തെറ്റി കാറിലിടിക്കുകയായിരുന്നു. ഞായർ വൈകിട്ടാണ് മരിച്ചത്. ഭാര്യ: ജാസ്മിൻ. രണ്ടുമക്കൾ. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.









0 comments