print edition രാജസ്ഥാനിൽ അതിർത്തിയിലെ മസ്ജിദുകളും മദ്രസകളും പൊളിച്ചു

ജയ്‌പുർ: കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചതിനുപിന്നാലെ അതിർത്തി പ്രദേശങ്ങളിലെ മസ്ജിദുകളും മദ്രസകളും പൊളിച്ചുനീക്കി രാജസ്ഥാൻ സർക്കാർ. ജയ്‌സാൽമറിലെ നാച്ന, തനോട്ട്, ഷാഹ്ഗഡ് എന്നിവിടങ്ങളിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചെന്നുകാട്ടി ആറ് മത സ്ഥാപനങ്ങളാണ് വ്യാഴാഴ്‌ച ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി.
"ഓപറേഷൻ ക്ലീൻ’ എന്ന പേരിൽ അതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലുള്ള മസ്ജിദുകളും മദ്രസകളുമാണ് പൊളിക്കുന്നത്. ജയ്‌സാൽമറിലെയും ബാർമറിലെയും മസ്ജിദുകളും മദ്രസകളും ദർഗകളും ഒഴിപ്പിക്കുന്നതിനെതിരായ റിട്ട് ഹർജികൾ ഇൗ മാസം 13നാണ് രാജസ്ഥാൻ ഹൈക്കോടതി തള്ളിയത്.











0 comments