കുടിയേറ്റക്കാരോടുള്ള അമേരിക്കയുടെ സമീപനം പരിതാപകരം, മോദി സർക്കാർ ഭീരുത്വം വെടിയണം: സിപിഐ എം

ന്യൂഡൽഹി: കുടിയേറ്റക്കാരായ ഇന്ത്യക്കാരോട് ട്രംപ് ഭരണകൂടം എടുത്ത സമീപനം പരിതാപകരമെന്ന് സിപിഐ എം. യുഎസ് സൈനിക വിമാനത്തിൽ കൈകൾ ബന്ധിച്ചാണ് 104 ഇന്ത്യക്കാരെ നാടുകടത്തിയത്. യുഎസ് അധികാരികളുടെ ഈ നടപടി വളരെ പരിതാപകരവും അസ്വീകാര്യവുമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
തങ്ങളുടെ പൗരന്മാരോടുള്ള ഇത്തരം പെരുമാറ്റത്തെ എതിർക്കാത്തതിലൂടെ അമേരിക്കയുടെ നടപടികൾക്ക് വഴങ്ങിക്കൊടുക്കുന്ന മോദി സർക്കാരിന്റെ ഭീരുത്വമാണ് പ്രകടമാകുന്നത്. അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ സാധ്യതയുള്ളതിനാൽ അവർക്ക് മാനുഷികവും മാന്യവുമായ രീതിയിൽ പരിഗണന ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments