print edition യുഎസ് ട്രേഡ് പ്രതിനിധി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാരകരാർ തുടർ ചർച്ചകൾക്കായി യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്‌ടിആർ) ജാമിസൺ ഗ്രീർ 23,24 തിയതികളിൽ ഇന്ത്യ സന്ദർശിക്കും. ചില തീരുവകളുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിലും കരാർ എത്രയുംപെട്ടെന്ന് പ്രാബല്യത്തിൽ വരുത്തണമെന്ന നിലപാടിലാണ് അമേരിക്ക.
വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി ജാമിസൺ ഗ്രീർ ചർച്ചനടത്തും. അസിസ്റ്റന്റ് യുഎസ്‌ടിആർ ബ്രെൻഡൻ ലിഞ്ച് ഒന്ന് മുതൽ നാല് വരെ ഇന്ത്യയിലുണ്ടായിരുന്നു. ഇരുരാജ്യങ്ങളും ഫെബ്രുവരിയിൽ പുറപ്പെടുവിച്ച സംയുക്തപ്രസ്‌താവന പ്രകാരം താൽക്കാലിക വ്യാപാരകരാർ ചട്ടക്കൂടിൽ ഏകദേശ ധാരണയായതായും വരും മാസങ്ങളിൽ അത് ഒപ്പിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചിരുന്നു.










0 comments