Deshabhimani

അമേരിക്കയിൽനിന്നുള്ള ക്ഷീരോൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ 
കർക്കശ ഉപാധികളോടെയുള്ള ഗുണനിലവാര സർട്ടിഫിക്കറ്റ്‌ 
ആവശ്യപ്പെട്ടതിനെതിരെയാണ്‌ യുഎസ്‌ നീക്കം

ലോകവ്യാപാര സംഘടന ; ഇന്ത്യയെ ചോദ്യംചെയ്‌ത്‌ യുഎസ്‌

us milk products import to india
വെബ് ഡെസ്ക്

Published on Jul 12, 2025, 04:54 AM | 1 min read


ന്യൂഡൽഹി

അമേരിക്കയിൽനിന്നുള്ള ക്ഷീരോൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ കർക്കശ ഉപാധികളോടെയുള്ള ഗുണനിലവാര സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുന്നതിനെ ചോദ്യംചെയ്‌ത്‌ അമേരിക്ക ലോകവ്യാപാര സംഘടനയെ (ഡബ്‌ള്യുടിഒ) സമീപിച്ചു. ഇത്തരം നിബന്ധനകൾ അനാവശ്യവും വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതുമാണെന്ന്‌ അമേരിക്ക ഡബ്‌ള്യുടിഒയെ അറിയിച്ചു. ഇന്ത്യയും യുഎസുമായി ഇടക്കാല വ്യാപാര കരാറിൽ എത്തുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ ക്ഷീരോൽപ്പന്നങ്ങളുടെ ഇറക്കുമതി വിഷയത്തിൽ അമേരിക്കയുടെ പുതിയ നീക്കം.


സ്‌റ്റീൽ, അലുമീനിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ അമേരിക്ക അമ്പത്‌ ശതമാനമായി വർധിപ്പിച്ചതിനെതിരായി നേരത്തെ ഇന്ത്യ ഡബ്‌ള്യുടിഒയെ സമീപിച്ചിരുന്നു. ഒപ്പം അമേരിക്കയിൽനിന്നുള്ള ചില ഉൽപ്പന്നങ്ങൾക്കുമേൽ ഇന്ത്യ പകരം തീരുവയും ഏർപ്പെടുത്തി.


വാഹന വിപണിയുടെ കാര്യത്തിലും സമാനമായ നടപടികളിലേക്ക്‌ കടക്കുമെന്ന്‌ ഇന്ത്യ അറിയിച്ചിട്ടുണ്ട്‌. ചെമ്പിന്റെയും മരുന്നുകളുടെയും ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനവും ഇന്ത്യക്ക്‌ തിരിച്ചടിയാണ്‌. ചെമ്പിന്റെ ഇറക്കുമതി തീരുവ 50 ശതമാനമായും മരുന്നുകളുടേത്‌ 200 ശതമാനവുമായാണ്‌ യുഎസ്‌ വർധിപ്പിച്ചത്‌. അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്ന ചെമ്പിൽ 17 ശതമാനവും ഇന്ത്യയിൽനിന്നാണ്‌. ഏതാണ്ട്‌ നൂറുകോടി ഡോളറിന്‌ അടുത്താണ്‌ ഇന്ത്യയിൽനിന്ന്‌ യുഎസിലേക്കുള്ള മരുന്ന്‌ ഇറക്കുമതി.


ഇടക്കാല വ്യാപാര കരാറിനുള്ള അവസാന വട്ട ചർച്ചകൾക്ക്‌ അടുത്തയാഴ്‌ച യുഎസിലെ വാഷിങ്‌ടണിൽ തുടക്കമാവും. വാണിജ്യ മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി രാജേഷ്‌ അഗർവാളിന്റെ നേതൃത്വത്തിലുള്


സംഘമാണ്‌ ചർച്ചയ്‌ക്കായി യുഎസിലേക്ക്‌ പോകുന്നത്‌.

ഇടക്കാല വ്യാപാര കരാറിന്റെ കാര്യത്തിൽ ധാരണയായശേഷം സമഗ്രമായ ഉഭയകക്ഷി കരാർ ചർച്ചകൾക്കും ഇരുരാജ്യങ്ങളും തുടക്കമിടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home