കിഫ്ബിയോടുള്ള സർക്കാർ നിലപാട് കേരളത്തെ കാൽ നൂറ്റാണ്ട് പിറകോട്ട് നയിക്കും: തോമസ് ഐസക്

ഡോ. ടി എം തോമസ് ഐസക്
കാസർകോട്: കിഫ്ബി പുനസംഘടനയുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാർ നിലപാട് കേരളത്തെ കാൽ നൂറ്റാണ്ട് പിറകോട്ട് നയിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിക്ക് കട ബാധ്യതയുണ്ട്. പക്ഷെ ആസ്തി ഉണ്ടാക്കിയിട്ടില്ലേ. കിഫ്ബി 42000 കോടിയുടെ പ്രവൃത്തികൾ നടത്തികൊണ്ടിരിക്കുകയാണ്. ഇതിൻ്റെ പണമൊക്കെ ബജറ്റിൽനിന്ന് കൊടുക്കാൻ സാധിക്കുമോ. സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളെല്ലാം സ്തംഭനാവസ്ഥയിൽ എത്തിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. തിരിച്ചറിവില്ലാതെ സർക്കാർ കാര്യങ്ങൾ പറയരുതെന്നും ഐസക്ക് ആവശ്യപ്പെട്ടു.








0 comments