ലോസ് ആഞ്ചെലസ് മേയര് തെരഞ്ഞെടുപ്പ്: കേരളത്തിൽ നിന്നുള്ള നിത്യരാമൻ മുന്നേറുന്നു

ലോസ് ആഞ്ചെലസ്: യു എസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചെലസ് മേയര് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിത്യ രാമൻ മുന്നേറുന്നു. നിലവിലുള്ള മേയര് കാരൻ ബോസിനെ പിന്തള്ളിയാണ് നിത്യയുടെ മുന്നേറ്റം. നവംബര് മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചാൽ നഗരത്തിലെ മേയര് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ യുവതി എന്ന നേട്ടം അവര്ക്കാവും.
മുൻതൂക്കം പ്രവചിച്ച് സര്വേകൾ
ബെർക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റൽ സ്റ്റഡീസ് നടത്തിയ സര്വേയിൽ നിത്യ 11 പോയിന്റ് ലീഡ് നേടുമെന്ന് കണ്ടെത്തി. നിത്യ രാമൻ: 39%, കാരൻ ബാസ്: 28% എന്നിങ്ങനെയാണ് വിലയിരുത്തൽ. പ്രവചന പ്ലാറ്റ്ഫോമായ കാൽഷി നിത്യ രാമന്റെ വിജയസാധ്യത 56 ശതമാനമായും കാരൻ ബാസിന്റേത് 45 ശതമാനമായും വിലയിരുത്തി. ഏകദേശം മുന്നിലൊന്ന് വോട്ടര്മാര് ഇനിയും തീരുമാനമെടുത്തിട്ടില്ല.
ആരാണ് നിത്യ രാമൻ
1981 ജൂലൈ 28-ന് കേരളത്തിൽ തമിഴ് ബന്ധമുള്ള കുടുംബത്തിൽ ജനിച്ച നിത്യ രാമൻ ആറാം വയസിലാണ് ലൂസിയാനയിലേക്ക് കുടുംബത്തോടൊപ്പം എത്തുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും എംഐടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമാണ്. അവർ ആറ് വർഷമായി സിറ്റി കൗൺസിൽ അംഗമായി തുടരുന്നു.
ലോസ് ആഞ്ചെൽസിൽ ഭവനരഹിതര്ക്കുള്ള പുനരധിവാസ പ്രവര്ത്തനങ്ങളിലൂടെയും സാധാരണക്കാര്ക്ക് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും മുൻനിരയിൽ നിന്നാണ് നിത്യ പൊതുരംഗത്ത് വരുന്നത്. തമിഴ് ബന്ധമുള്ള കുടുംബത്തിലാണ് ജനിച്ചത്. പഠന ശേഷം ഇവര് ഇന്ത്യയിൽ എത്തിയിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് 'ട്രാൻസ്പരന്റ് ചെന്നൈ'എന്ന പേരിൽ ചേരികളിലെ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ഗവേഷണ സംഘടന സ്ഥാപിച്ചു പ്രവര്ത്തിച്ചു.

ഇപ്പോൾ അമേരിക്കയിലെ ഏറ്റവും വലിയ ഇടതുപക്ഷ കൂട്ടായ്മയായ ഡിഎസ്എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (Democratic Socialists of America)യിൽ അംഗമാണ്. ആരോഗ്യരംഗം എല്ലാവർക്കും സൗജന്യമാക്കുക, തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, കോർപ്പറേഷനുകളുടെ അമിത സ്വാധീനം നിയന്ത്രിക്കുക തുടങ്ങിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കുവേണ്ടി വാദിക്കുന്നവരാണ്.
Related News
ജൂണിൽ നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന് പാര്ടിക്കാരനായ സ്പെൻസർ പ്രാറ്റിനെ പിന്നിലാക്കിയാണ് അവര് മത്സര രംഗത്തെത്തിയത്. ഇപ്പോഴത്തെ മുഖ്യ എതിരാളി മേയര് കാരൻ ബോസും ഡെമോക്രാറ്റിക് ആണ്.








0 comments