ഇറാന്റെ ക്രൂഡോയിൽ വാങ്ങാനും ‘അനുമതി’
print edition യുഎസ് ‘ഇളവും’കേന്ദ്രത്തിന് പ്രയോജനപ്പെടുത്താനാകില്ല

ന്യൂഡൽഹി
: ഇറാൻ ക്രൂഡോയിലിന് അമേരിക്ക അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാവുമോയെന്നതിൽ അനിശ്‌ചിതത്വം. അമേരിക്ക അവകാശപ്പെടുംപോലെ വിൽപ്പനയ്‌ക്കായി അധിക ക്രൂഡോയിൽ തങ്ങളുടെ പക്കലില്ലെന്ന് ഇറാൻ പ്രസ്‌താവിച്ചതോടെ ഇന്ത്യൻ പ്രതീക്ഷ മങ്ങി. അമേരിക്കയുടെ ഇളവ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകൾ ഇറാൻ ക്രൂഡോയിൽ വാങ്ങി സംസ്‌ക്കരിക്കാനുള്ള നടപടികളിലേക്ക് കടന്നു. പിന്നാലെയാണ് അധിക ക്രൂഡോയിൽ ഇല്ലെന്ന് ഇറാന്റെ മുംബൈയിലെ കോൺസുലേറ്റ് പ്രസ്‌താവന ഇറക്കിയത്.
വില്പനയ്ക്കായി കപ്പലുകളിൽ കയറ്റിയ ഇറാൻ ക്രൂഡോയിലിന്റെ വിൽപ്പനയ്‌ക്കാണ് അമേരിക്ക വെള്ളിയാഴ്‌ച ഒരു മാസത്തെ ഇളവ് അനുവദിച്ചത്.
ആഗോള ചരക്കുനീക്ക നിരീക്ഷണ ഏജൻസിയായ കെപ്ലറിന്റെ വിലയിരുത്തൽ പ്രകാരം 17 കോടി ബാരൽ ഇറാൻ ക്രൂഡോയിൽ നിലവിൽ കടൽമേഖലകളിലുണ്ട്. എന്നാൽ നിലവിൽ കപ്പലുകളിൽ കയറ്റിയ എണ്ണയെല്ലാം ഇതിനോടകം വിവിധ രാജ്യങ്ങളുമായി കച്ചവടം ഉറപ്പിച്ചതാണെന്ന നിലപാടിലാണ് ഇറാൻ. പുതിയതായി ഏതെങ്കിലും രാജ്യത്തിന് നൽകാൻ എണ്ണയില്ലെന്നാണ് ഇറാന്റെ മുംബൈ കോൺസുലേറ്റ് വ്യക്തമാക്കുന്നത്. കപ്പലുകളിലുള്ള ഇറാൻ ക്രൂഡോയിൽ ഏറെകുറെ പൂർണമായും ചൈനയിലേക്കാണ് നീങ്ങുന്നത്.
ഇറാൻ എണ്ണയ്‌ക്ക് 2018ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷവും ചൈന വ്യാപാരം തുടരുന്നുണ്ട്. എന്നാൽ മോദി സർക്കാർ അമേരിക്കയെ ഭയന്ന് 2018ൽ തന്നെ ഇറാനുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തി. ഇപ്പോഴത്തെ ക്രൂഡോയിൽ പ്രതിസന്ധിക്ക് ഇൗ നിലപാടും കാരണമായി.
സുരക്ഷ ആവശ്യപ്പെട്ടാൽ നൽകും: ഇറാൻ
ഹോർമുസ് കടലിടുക്കിൽ ശത്രുക്കളൊഴികെയുള്ള ഏതെങ്കിലും രാജ്യം ആവശ്യപ്പെട്ടാൽ സുരക്ഷിതമായി കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്‌ച ജപ്പാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് സൈന്യത്തിന് സഹായം നൽകുന്നില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി
:ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗകര്യങ്ങളൊരുക്കാൻ ട്രംപ് സർക്കാർ മോദി സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ നിരാകരിച്ച് വിദേശ മന്ത്രാലയം. 2016ൽ ഇന്ത്യ ഒപ്പുവെച്ച ലോജിസ്‌റ്റിക്‌സ് എക്‌സ്‌ചേഞ്ച് കരാർ (ലെമോവ) പ്രകാരം അമേരിക്ക സഹായം ആവശ്യപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണമുണ്ടായതോടെയാണ് പ്രതികരണം.
ലെമോവ കരാർ പ്രകാരം ഇന്ധനം നിറയ്‌ക്കൽ, അറ്റകുറ്റപണികൾ തുടങ്ങിയവയ്‌ക്കായി ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് പരസ്‌പരം സൗകര്യങ്ങൾ ഉപയോഗിക്കാം. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ സൈനികസൗകര്യങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ടുനൽകണമെന്ന് ട്രംപ് സർക്കാർ ആവശ്യപ്പെട്ടതായാണ് വാർത്ത പ്രചരിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നും ഇറാനെ ലക്ഷ്യമിട്ട് യുഎസ് യുദ്ധവിമാനങ്ങൾ പറക്കുമെന്നും അഭ്യൂഹമുണ്ടായി.
അമേരിക്കൻ– ഇസ്രയേൽ ഭക്തരായ സംഘപരിവാർ അണികൾ തന്നെയാണ് പ്രചാരണം ഏറ്റെടുത്തത്.
ഇത്തരം അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജപ്രചാരണങ്ങളുടെ കാര്യത്തിൽ ജാഗ്രതയുണ്ടായുഎസ് ‘ഇളവും’കേന്ദ്രത്തിന്
പ്രയോജനപ്പെടുത്താനാകില്ലകണമെന്നും മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വസ്‌തുതാവിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെയ്‌ക്കരുതെന്നും നിർദേശിച്ചു. ആണവസഹകരണ കരാറിന്റെ ഭാഗമായി രൂപപ്പെട്ട ലെമോവ കരാറിന്റെ ചർച്ചകൾക്ക് തുടക്കമിട്ടത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരായിരുന്നു. പിന്നീട് മോദി സർക്കാർ കരാർ ഒപ്പിട്ടു. യുദ്ധവിമാനങ്ങൾക്ക് നിലയുറപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെന്നും തങ്ങളത് നിരാകരിച്ചെന്നും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സുരക്ഷ ആവശ്യപ്പെട്ടാൽ നൽകും: ഇറാൻ
ഹോർമുസ് കടലിടുക്കിൽ ശത്രുക്കളൊഴികെയുള്ള ഏതെങ്കിലും രാജ്യം ആവശ്യപ്പെട്ടാൽ സുരക്ഷിതമായി കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ശനിയ










0 comments