യുഎസ് തീരുവ ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച 50 ശതമാനം അധികതീരുവ ബുധനാഴ്‌ച പ്രാബല്യത്തിൽവന്നു. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യ മാറി. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18 ശതമാനവും അമേരിക്കയിലേക്കായതിനാൽ 50 ശതമാനം അധികതീരുവ കയറ്റുമതി മേഖലയെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രത്യേക തീരുവ പട്ടികയിൽ ഉൾപ്പെടുന്ന വാഹന ഘടകങ്ങൾ, അലുമിനിയം, സ്റ്റീൽ, ചെമ്പ് തുടങ്ങിയ മേഖലകളൊഴികെ മറ്റെല്ലാ ഉൽപ്പന്നങ്ങൾക്കും തീരുവ ബുധനാഴ്‌ച മുതൽ 50 ശതമാനം മുതൽ 62 ശതമാനം വരെയായി ഉയർന്നു. തുണിത്തരങ്ങൾ–62 ശതമാനം, ചെമ്മീൻ– 61, ആഭരണങ്ങൾ– 55.8, കാർപെറ്റ്– 52.9, യന്ത്രങ്ങൾ– 51.3 ശതമാനം എന്നിങ്ങനെയാണ് തീരുവനിരക്ക്. പ്രതിസന്ധിയിലാകുന്ന മേഖലകൾക്ക് അടിയന്തര വായ്‌പാപദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ടെക്‌സ്റ്റൈൽ മേഖലയെ സംരക്ഷിക്കാൻ ബ്രിട്ടനും ജപ്പാനുമടക്കം 40 രാജ്യങ്ങളുമായി ചർച്ച തുടങ്ങി.








0 comments