നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിക്ക്

award
വെബ് ഡെസ്ക്

Published on Apr 16, 2025, 04:14 PM | 1 min read

ന്യൂഡൽഹി: സഹകരണ കരാർ സ്ഥാപനം എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിനു 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ഊരാളുങ്കൽ സൊസൈറ്റിഅർഹമായി . റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഡൽഹിയിലെഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിയാണ് അവാർഡ് സമ്മാനിച്ചു. സൊസൈറ്റി  ചീഫ് പ്രൊജക്റ്റ് മാനേജർ ടി കെ കിഷോർ കുമാറും മാനേജർ എം  വി സുമേഷും  ഏറ്റുവാങ്ങി.


കേന്ദ്രസഹമന്ത്രിമാരായ ഹർഷ് മൽഹോത്ര, അജയ് തംത, സെക്രട്ടറി വി. ഉമാശങ്കർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സംസ്ഥാനത്ത് 20-ൽപ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിരനിർമ്മാണസ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനു സൊസൈറ്റിയെ പ്രാപ്തമാക്കിയത്.ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന തലപ്പാടി -ചെങ്കള 39 കിലോമീറ്റർ റീച്ചാണ് ഭാരത് മാല പദ്ധതിയിൽ സംസ്ഥാനത്ത്‌ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയാവുക. നിർമ്മാണം 90 ശതമാനവും പൂർത്തിയായി.  പദ്ധതിയിൽ സംസ്ഥാനത്തെ ബാക്കി റീച്ചുകൾ രാജ്യത്തെ വമ്പൻ നിർമ്മാണക്കമ്പനികൾ ആണു നിർമ്മിക്കുന്നത്.


സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലിൽ ദേശീയപാതാ അതോറിറ്റിയുടെ ‘ബെസ്റ്റ് പെർഫോർമർ പുരസ്കാര’വും  ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home