യുപിഐ ആപ്പുകളിൽ പുതിയ നിബന്ധനകൾ

ന്യൂഡൽഹി
ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ എന്നി യുപിഐ ആപ്പുകളുടെ പ്രവർത്തനങ്ങളിൽ നിബന്ധനകളുമായി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇനി മുതൽ ആപ്പ് വഴി അക്കൗണ്ടിലെ തുക ദിവസം 50 തവണ മാത്രമേ ഉപയോക്താക്കൾക്ക് പരിശോധിക്കാനാകു. ഇടപാടുകൾ കൂടുതൽ നടക്കുന്ന സമയങ്ങളിലെ തടസങ്ങൾ ഒഴിവാക്കാനാണ് നിബന്ധനകൾ നടപ്പാക്കിയതെന്നാണ് എൻപിസിഐയുടെ വാദം.
ഇഎംഐ, എസ്‌ഐപി, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുടെ ഓട്ടോ പേയ്‌മെന്റ് രാവിലെ പത്തിന് മുമ്പും പകൽ ഒന്നിനും അഞ്ചിനും ഇടയിലും രാത്രി 9.30 നുശേഷവും മാത്രം പിൻവലിക്കുന്നതാണ് മറ്റൊരു മാറ്റം. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമേ വീണ്ടെടുക്കാനാകൂ. ആഗസ്‌ത് ഒന്നു മുതൽ നിബന്ധനകൾ നിലവിൽവന്നു.









0 comments