ad
Deshabhimani

റോഡിലെ കുഴി ചൂണ്ടിക്കാട്ടി യോഗിയെ വിമർശിച്ചു; വ്‌ളോഗറെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

yogi adithyanadh
വെബ് ഡെസ്ക്

Published on Jul 14, 2026, 03:43 PM | 1 min read

ആഗ്ര: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമത്തിലൂടെ വിമർശനമുന്നയിച്ച വ്‌ളോഗറെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. റോഡുകളുടെ ദുരവസ്ഥയും കുഴികളും ചൂണ്ടിക്കാണിച്ച് വീഡിയോ ചെയ്ത ആഗ്ര സ്വദേശി റഫീഖ് ഖാൻ ആണ് അറസ്റ്റിലായത്.


റോഡുകൾ നന്നാക്കാത്തതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തുന്നതായിരുന്നു റഫീഖിന്റെ വീഡിയോ. എന്നാൽ, അറസ്റ്റിന് തൊട്ടുപിന്നാലെ റഫീഖ് ഖാൻ മാപ്പ് പറയുന്ന മറ്റൊരു വീഡിയോ പൊലീസ് പുറത്തുവിട്ടത് വൻ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.


ജയിലിനുള്ളിൽ നിന്ന് കൈകൾ കൂപ്പി, തനിക്ക് തെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും റഫീഖ് അപേക്ഷിക്കുന്ന വീഡിയോ ഉത്തർപ്രദേശ് പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് പങ്കുവെച്ചത്.


പൊതുജനങ്ങൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണം എന്ന ഉപദേശത്തോടെയാണ് പൊലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വ്‌ളോഗറുടെ വിമർശന വീഡിയോയും പിന്നാലെയുണ്ടായ പൊലീസിന്റെ മാപ്പപേക്ഷാ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്.


ജനാധിപത്യപരമായ വിമർശനങ്ങൾക്ക് നേരെ യുപി പൊലീസ് നടത്തുന്ന ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home