ad
Deshabhimani

പെരുമ്പാവൂരിൽ വീട്ടിൽ കയറി മോഷണവും പീഡനശ്രമവും; പ്രതി പിടിയിൽ

Child Assault Abuse Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 04:09 PM | 1 min read

പെരുമ്പാവൂർ: വീട്ടിൽ കയറി മോഷണവും പീഡനശ്രമവും നടത്തിയ കേസിൽ പ്രതി പിടിയി. പെരുമ്പാവൂരിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി എബിൻ ‌ടോമിയാണ് പൊലീസിന്റെ പിടിയിലായത്. മുമ്പും പല കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് എബിൻ ടോമി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.


കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. മോഷണം നടത്തുന്നതിന് വേണ്ടിയാണ് അബിൻ ടോമി പെരുമ്പാവൂരിലെ വീട്ടിലെത്തിയത്. ആ സമയത്ത് യുവതി വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് ഏഴുമണിയോടെ യുവതി തിരിച്ചെത്തി. വീട്ടിൽ കയറിയ ഉടനെ കവർച്ചാശ്രമം നടന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ ഇയാൾ അകത്തുകയറി വാതിലടച്ച് യുവതിയെ കടന്നു പിടിക്കുകയായിരുന്നു.


പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിച്ച യുവതിയുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. ഇതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്നാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home