Deshabhimani

അതിക്രമത്തിന്‌ ഇരയായത്‌ ഹരിതകർമസേനാംഗം

എഴുപതുകാരിക്കെതിരെ ലെൈംഗികാതിക്രമം; യുവാവ്‌ അറസ്‌റ്റിൽ

sexual assault rape
വെബ് ഡെസ്ക്

Published on Nov 16, 2026, 05:22 PM | 1 min read

കൊച്ചി:എഴുപതുകാരിയായ ഹരിതകർമസേനാംഗത്തിന്‌ എതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ്‌ അറസ്‌റ്റിൽ. തോപ്പുംപടി ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രത്തിനു സമീപം എ പി ജോസഫ് റോഡിൽ യാസിർ അഫ്രീദിനെയാ(29)ണ്‌ കടവന്ത്ര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


വെള്ളി പുലർച്ചെ മൂന്നോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. എളംകുളം വില്ലേജ് നോർത്ത് ഗിരിനഗർ കോളനി ഭാഗത്തുള്ള റോഡിൽ കൂടി പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുന്നതിനായി പോകുകയായിരുന്നു എഴുപതുകാരി. പ്രതി പിന്നിലൂടെ വന്ന്‌ വായ് പൊത്തിപ്പിടിച്ച് തള്ളി നിലത്ത് വീഴ്ത്തി ലൈകംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീ ഒച്ചവെച്ച് നിലവി വിളിച്ചു. ഇതോടെ പ്രതി സ്ഥലത്തു നിന്നും ബൈക്കിൽ രക്ഷപെടുകയായിരുന്നു. ശബ്ദം കേട്ട്‌ നായ്‌ക്കളും കുരച്ചെത്തിയതും പ്രതി പിന്തിരിയാൻ കാരണമായി.

അതിക്രമത്തിൽ സ്‌ത്രീയുടെ കൈയ്യ്ക്ക്‌ പരിക്കേറ്റു. മുഖത്ത്‌ പോറലുണ്ടായി. അടുത്ത ദിവസം കടവന്ത്ര പൊലീസ്‌ സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായീരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. ആദ്യം ലഭിച്ച ദൃശ്യങ്ങളിൽ ബൈക്കിന്റെ നന്പറുണ്ടാകാതിരുന്നതും പ്രതി ഹെൽമെറ്റ്‌ ധരിച്ചിരുന്നതും അന്വേഷണത്തിന്‌ പ്രയാസം സൃഷ്ടിച്ചിരുന്നു.

സുഹൃത്തിനെയാക്കി മടങ്ങുന്നതിനിടെയാണ്‌ യാസിൽ അഫ്രീദ്‌ എഴുപതുകാരിയെ കണ്ടത്‌. എറണാകുളം കാപ്പി ആൻഡ്‌ കോ കോഫി ഷോപ്പിലെ ജോലിക്കാരനാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. എറണാകുളം എസിപി സിബി ടോം എന്നിവരുടെ നേതൃത്വത്തിൽ കടവന്ത്ര സർക്കിൾ ഇൻസ്പെക്ടർആർ വിനോദ് , കടവന്ത്ര എസ്‌ഐ ആർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home