സിംഹത്തെ ബൈക്കിൽ പിന്തുടർന്നു; ഗുജറാത്ത് സഫാരി പാർക്കിലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു

അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിലുള്ള അംബർഡി സഫാരി പാർക്കിൽ സിംഹത്തെ ബൈക്കിൽ പിന്തുടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മൂന്ന് കരാർ വനംവകുപ്പ് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
സംഭവത്തെ തുടർന്ന് നോട്ടീസ് നൽകുകയും, മൂന്ന് കരാർ ജീവനക്കാരെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തതായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജയ്പാൽ സിംഗ് വ്യക്തമാക്കി.
"സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചിരുന്നു. വൈകുന്നേരങ്ങളിൽ സഫാരി പാർക്കിലെ സിംഹത്തെ അതിന്റെ കൂട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു വനംവകുപ്പ് ജീവനക്കാർ. സാധാരണയായി ജീപ്പ് ഉപയോഗിച്ചാണ് ഈ ദിനചര്യ ചെയ്യാറുള്ളത്, എന്നാൽ ചില ജീവനക്കാർ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചു," സിംഗ് പറഞ്ഞു.
ദീപാവലി ആഘോഷവേളയിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് ഇൻ-ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മിതേഷ് വാനിയ പറഞ്ഞു. എന്നാൽ സിംഹത്തെ ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments