print edition യുപിയിലും ഉത്തരാഖണ്ഡിലും ജനവികാരം ശക്തമെന്ന് സർവേ; തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ മുഖ്യചർച്ചയാകും

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഭരണകക്ഷിക്കെതിരെ ജനവികാരം ശക്തമെന്ന് സർവേഫലങ്ങൾ. വോട്ട് വൈബ്, ഇന്ത്യാ റ്റുഡേ -സി വോട്ടർ മൂഡ് ഓഫ് ദി നാഷൻ സർവേ പ്രകാരം എംഎൽഎമാർക്കെതിരെ വൻ ജനരോഷമുണ്ടെന്നാണ് റിപ്പോർട്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ചർച്ചയാകും. ലഹരിയുടെ വർധനവും തൊഴിലില്ലായ്മയും പഞ്ചാബിൽ ചർച്ചയാകും.
കർഷകരുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ– ആരോഗ്യ രംഗങ്ങളിലെ പിന്നാക്കാവസ്ഥ, വിലക്കയറ്റം എന്നിവയും വോട്ടർമാരെ സ്വാധീനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും പ്രാദേശിക തലങ്ങളിലാണ് അമർഷം രൂക്ഷമാകുന്നത്. ജന്തർമന്തർ പ്രക്ഷോഭവും ധർമേന്ദ്ര പ്രധാന്റെ രാജിയും ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയും സംഘപരിവാറിനെ പിടിച്ചുകുലുക്കി. നിലവിൽ സർവേയെടുത്താൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനരോഷം ഇതിലും രൂക്ഷമാകുമെന്ന് വിലയിരുത്തലുണ്ട്.








0 comments