യുപിയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം; അഞ്ചുപേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. അജ്ഗൈൻ-മോഹൻ റോഡിൽ മക്കൂർ ഗ്രാമത്തിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ പുറത്തെടുത്തത്. തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ആളുകളെ പുറത്തെടുത്തപ്പോൾ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments