യുപിയിൽ കനത്ത മഴ; അൻപതിലേറെ പേർ മരിച്ചു


സ്വന്തം ലേഖകൻ
Published on Sep 28, 2026, 09:38 PM | 1 min read
ന്യൂഡൽഹി: യുപിയിൽ കനത്ത മഴയെത്തുടർന്ന് അൻപതിലേറെ പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പെയ്ത മഴ സംസ്ഥാനത്തെ ദുരിതത്തിലാക്കി. സാധാരണയേക്കാൾ കൂടുതൽ 775 ശതമാനം മഴയാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 60 മണിക്കൂറിനുള്ളിൽ പെയ്തത്. ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി.
വിളകൾ നശിക്കുകയും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകരുകയും ചെയ്തു. ആയിരത്തിലധികം വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. നൂറിലധികം വളർത്തുമൃഗങ്ങളും ചത്തു.
യുപിയിലെ 75 ജില്ലകളിൽ 74 ഇടത്തും കനത്ത മഴയാണ് പെയ്തത്. ഫറൂഖാബാദ് ജില്ലയിലാണ് അതിശക്തമായ മഴ പെയ്തത്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 7,385 ശതമാനം കൂടുതൽ മഴ ജില്ലയിൽ രേഖപ്പെടുത്തി. കനൗജ് (5,664 ശതമാനം), ഷാജഹാൻപൂർ (4,408 ശതമാനം), ഹമീർപൂർ (4,240 ശതമാനം), മഹോബ (4,100 ശതമാനം) ജില്ലകളിലും കന്ത്ത മഴ പെയ്തു. കാൺപൂർ, വാരണാസി, പ്രയാഗ്‌രാജ്, ഗോരഖ്‌പൂർ, ബറേലി തുടങ്ങിയ മേഖലകളിൽ മണിക്കൂറിൽ 30 മുതൽ -40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി. നദികളിലെ ജലനിരപ്പ് ഉയർന്ന് ഒഴുകിയതും തിരിച്ചടിയായി.









0 comments