സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മുട്ടു വിറയ്ക്കുന്നോ; മന്ത്രി ജനീഷ് വീഡിയോ പിൻവലിച്ചതിൽ എം ബി രാജേഷ്

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായെ കരിങ്കൊടികാണിക്കുന്ന ദൃശ്യം ഫെയ്സ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തശേഷം മന്ത്രി ഒ ജെ ജനീഷിനെ കൊണ്ട് പിൻവലിപ്പിച്ചതിൽ മുഖ്യമന്ത്രി വി ഡി സതീശനും കോൺഗ്രസിനുമെതിരെ വിമർശനവുമായി എം ബി രാജേഷ്.
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവുമെന്നും പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ എന്നും എം ബി രാജേഷ് ചോദിച്ചു. കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും. ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
നിലപാടിന്റെ ആത്മഹത്യ
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ജനീഷ് പങ്കുവെച്ചത് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചു എന്നാണ് വാർത്ത. അമിത് ഷാക്കെതിരായി യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതിനാൽ മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺഗ്രസിനോട് കട്ട കലിപ്പിലാണെന്നും വാർത്തകൾ കാണുകയുണ്ടായി. നിലപാടുകളുടെ രാജകുമാരൻ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോൾ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്.
അമിത് ഷാ കരിങ്കൊടി കണ്ടാൽ സതീശന് നോവുന്നത് എന്തിനാവും ? പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോൾ മാത്രം മുട്ടു വിറയ്ക്കുന്നോ? അന്ന് പിണറായിക്കെതിരെ മുൻകൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയത്?എന്തു കാരണത്തിനായിരുന്നു അന്ന് സതീശൻ യൂത്ത് കോൺഗ്രസിനെ കരിങ്കൊടിയുമായി അഴിച്ചുവിട്ടത്? കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും .ഗോൾവാൾക്കർ ചിത്രത്തിനു മുന്നിൽ കുമ്പിട്ട സതീശൻ അമിത്ഷായുടെയും മോദിയുടെയും മുന്നിൽ കുമ്പിടുന്നതിൽ എന്തതിശയം? വന്ദേമാതരം മുതൽ പാലത്തായി കേസിലെ പ്രതിക്കും ജന്ദർ മന്തർ സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിച്ച സംഘപരിവാർ കൊലവെറിയനും ജാമ്യം ഉറപ്പിക്കുകയും കാപ്പ കേസിൽ പ്രതിയായ കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കി തിരുവനന്തപുരത്തെ ബിജെപിയുടെ നഗരഭരണം സംരക്ഷിക്കുകയും ചെയ്ത സതീശൻ,കോൺഗ്രസിൽ സംഘപരിവാർ നടത്തിയിട്ടുള്ള ദീർഘകാല നിക്ഷേപമാണ്. സമയമാകുമ്പോൾ ആ നിക്ഷേപം പിൻവലിച്ചു ബിജെപി വിനിയോഗിക്കും.
ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പറഞ്ഞത്, എൽഡിഎഫ് സർക്കാരിനെ മറിച്ചിടാൻ നിങ്ങളുടെ ആരോഗ്യം മതിയാവില്ല എന്ന്. അത് മനസ്സിലായ അമിത് ഷാ കോൺഗ്രസിനെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ ലക്ഷ്യം നേടി. ഇനി കേരളം ഒറ്റയ്ക്ക് പിടിക്കാൻ ഇഡിയെ അഴിച്ചുവിട്ടിരിക്കുന്നു. ഇഡി ഭീഷണിക്കു മുന്നിൽ ഞങ്ങൾ കുലുങ്ങില്ല.പക്ഷേ കോൺഗ്രസ് കുലുങ്ങുക മാത്രമല്ല കുനിയുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് മെറ്റയെ കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിക്കുന്ന സതീശൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായ മന്ത്രിയെ കൊണ്ട് അമിത് ഷാക്കെതിരായ വീഡിയോയും നീക്കം ചെയ്യിക്കുന്നത്. See less








0 comments