Deshabhimani

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

SUSA OBIT.jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 10:55 PM | 1 min read

കോവളം: വിഴിഞ്ഞം ഫിഷ്‌ലാൻഡിന് സമീപം മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം ചിറയിക്കോടിൽ സൂസ(75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഫിഷ്‌ലാൻഡിന് സമീപം വയോധികനായ മത്സ്യത്തൊഴിലാളിയെ അബോധാവസ്ഥയിൽ മറ്റ് തൊഴിലാളികൾ കണ്ടിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു. വിഴിഞ്ഞം ആശുപത്രിയിൽ ആളെ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിച്ചു.


കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ : പ്ലാസിറ്റ. മക്കൾ : റീന, മേരി, സിൽവദാസൻ. മരുമക്കൾ : സ്റ്റെല്ലസ്, രജനി, ജോണി. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് കോട്ടപ്പുറം സിന്ധുയാത്ര മാതാ പളളിയിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home