വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ

തിരുവല്ല
നടന്നുവരികയായിരുന്ന വയോധികയുടെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. നെടുമ്പ്രം പുത്തൻകാവ് ക്ഷേത്രത്തിനുസമീപം മാറേക്കാട്ട് തെക്കേതിൽ വീട്ടിൽ അഭിഷേക് ഗോപി (25) ആണ് പിടിയിലായത്.
കഴിഞ്ഞ 25ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. പുളിക്കീഴ് ബിവറേജിന് സമീപത്തുകൂടി നടന്നുവരികയായിരുന്ന 83കാരിയായ വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഇയാൾ വലിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ചെത്തിയായിരുന്നു കവർച്ച.
ഞായറാഴ്ച അർധരാത്രി ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. പിന്നീട് പ്രതിയുമായി ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാല പൊട്ടിച്ച സമയത്ത് പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും ഹെൽമെറ്റും ടെറസിലെ ചെടിച്ചട്ടിയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും പൊലീസ് കണ്ടെടുത്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








0 comments