Deshabhimani

കേരളത്തിൽനിന്ന്‌ ഇനിയും ഷൂട്ടിങ്‌ താരങ്ങൾ ഉയർന്നുവരണം: വിദർശ

Vidarsha Vinod 1.jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 09:56 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽനിന്ന്‌ ഇനിയും ഷൂട്ടിങ്‌ താരങ്ങൾ ഉയർന്നുവരണമെന്ന് ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളിമെഡൽ നേടിയ മലയാളിതാരം വിദർശ കെ വിനോദ്. ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളി താരം താനാണ് എന്നതിൽ അഭിമാനിക്കുന്നതായും കോഴിക്കോട്ടുകാരി പറഞ്ഞു. കേസരി സ്‌മാരക ജേണലിസ്റ്റ് ട്രസ്‌റ്റിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു വിദർശ.


പ്രതിസന്ധികൾ നേരിടാനാകാത്തതുകൊണ്ടാണ്‌ ഷൂട്ടിങ് രംഗത്തേക്ക്‌ അധികം ആളുകൾ കടന്നുവരാത്തത്‌. മത്സരത്തിനും പരിശീലനത്തിനും ഉൾപ്പെടെ വലിയ സാമ്പത്തിച്ചെലവുണ്ടാകും. അത്‌ കണ്ടെത്തുക എന്നത്‌ രക്ഷിതാക്കളുടെ ബാധ്യതയായി മാറുന്നതോടെ അവർക്ക്‌ മക്കളെ പ്രോത്സാഹിപ്പിക്കാൻ കഴിയാതെ വരുന്നുണ്ട്‌. താനും അത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്നയാളാണ്‌. സ്വർണം, വെള്ളി എന്നതിലല്ല. രണ്ട്‌ മെഡൽ നേടാനായതിൽ ഏറെ അഭിമാനമുണ്ട്‌. മെഡൽ ഏറ്റുവാങ്ങുമ്പോൾ ഇന്ത്യൻ പതാക രണ്ടാമത്‌ കണ്ടപ്പോൾ സങ്കടമായി. രാജ്യത്തിനെ ഒന്നാമത്‌ എത്തിക്കുക എന്നതാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനുള്ള പരിശ്രമത്തിലാണെന്നും വിദർശ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home