ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണവിരുദ്ധ രോഷം വര്‍ധിക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്

ലഖ്നൗ: ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഭരണകക്ഷിക്ക് എതിരായ ജനരോഷം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണിവ. ജനപ്രതിനിധികൾക്ക് എതിരെയാണ് ഏറ്റവും അധികം ആളുകൾ വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയത്.
വോട്ട് വൈബ് പുറത്തുവിട്ട ‘സ്റ്റേറ്റ് വൈബ് ട്രായ്ക്കർ’ സർവേയും ഇന്ത്യ ടുഡേ-സി വോട്ടർ 'മൂഡ് ഓഫ് ദി നാഷൻ' സർവേയുമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. മുന്നു സംസ്ഥാനങ്ങളിലും ജനവികാരം ശക്തമാവുന്നതായി റിപ്പോര്‍ട് പറയുന്നു. നിയോജക മണ്ഡലങ്ങളുടെ തലത്തിൽ ജനപ്രതിനിധികൾക്ക് എതിരെയാണ് ഏറ്റവും കടുത്ത വികാരം. ഉത്തര്‍ പ്രദേശിൽ 49 ശതമാനം വോട്ടര്‍മാരും തങ്ങളുടെ എം എൽ എ മാര്‍ക്ക് എതിരെ അമര്‍ഷം രേഖപ്പെടുത്തി. യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രകടനത്തിൽ 38.4% പേർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി സര്‍വെ പറയുന്നു. അഖിലേഷ് യാദവ് 35.5% പേരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിറകെയുണ്ട്.
തൊഴിലില്ലായ്മ, കര്‍ഷകരുടെ പട്ടിണിയും ദാരിദ്ര്യവും, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ പിന്നോക്കാവസ്ഥ, വിലക്കയറ്റം എന്നിവ വോട്ടര്‍മാരെ സ്വാധീനിച്ചു. ഉത്തരാഖണ്ഡിൽ 48 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തിയതായും സര്‍വ്വെ പറയുന്നു. പഞ്ചാബിൽ ഇത് 45.3% പേരാണ്. മൂന്ന് സംസ്ഥാനങ്ങളിലും സര്‍വേ റിപ്പോര്‍ട് പ്രകാരം പ്രാദേശിക തലങ്ങളിലാണ് ഏറ്റവും അധികം അമര്‍ഷം നിലനിൽക്കുന്നത്.
നിയമസഭാ കാലാവധി
അവസാനിക്കുന്നത്
പഞ്ചാബ് - 2027 മാർച്ച് 16
ഉത്തരാഖണ്ഡ് - 2027 മാർച്ച് 28
ഉത്തർപ്രദേശ് - 2027 മേയ് 22










0 comments