പൊളിഞ്ഞുവീഴാറായ സർക്കാർ സ്കൂളുകൾ; ഫൈവ് സ്റ്റാർ മോഡലിൽ ബിജെപി ഓഫീസ്; ഗുജറാത്ത് മോഡലിനെതിരെ സോഷ്യൽ മീഡിയ

ഗുജറാത്തിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് (ഇടത്), ഗുജറാത്തിലെ സർക്കാർ സ്കൂൾ (വലത്)
ഗാന്ധിനഗർ: ഗുജറാത്തിലെ സർക്കാർ സ്കൂളുകൾ യാതൊരു അടിസ്ഥാനസൗകര്യവുമില്ലാതെ പൊളിഞ്ഞുവീഴാറായ നിലയിൽ തുടരുമ്പോൾ ഫൈവ് സ്റ്റാർ മോഡലിൽ ബഹുനില ഓഫീസ് പണിഞ്ഞ് ബിജെപി സംസ്ഥാന കമ്മിറ്റി. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ വീഴ്ചയാണ് ഗുജറാത്തിലാകെ കാണാൻ സാധിക്കുക.
സർക്കാർ സ്കൂളുകൾ പൊളിഞ്ഞുവീഴാറായ നിലയിലാണ്, പലയിടത്തും വേണ്ടത്ര വിദ്യാർഥികളില്ല, 78 ശതമാനമാണ് സാക്ഷരതാ നിരക്ക്, 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിൽ 20 പേരും മരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 31 വർഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
ബിജെപി ഭരണത്തിലേറിയതിനു ശേഷം രാജ്യത്തെ തന്നെ ഏറ്റവും നിർഭാഗ്യകരമായ സംഭവമായ ഗുജറാത്ത് വർഗീയ കലാപം വരെയുണ്ടായി. സംസ്ഥാനത്തിന്റെ ഉന്നമനത്തിനു വേണ്ടി യാതൊന്നും ചെയ്യുന്നില്ലെങ്കിലും ബിജെപിക്ക് ഫൈവ് സ്റ്റാർ മോഡലിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമിക്കാൻ സാധിക്കുന്നു എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
ഇലക്ട്‌റൽ ബോണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിക്കൽ, രാമക്ഷേത്ര സംഭാവന തട്ടിപ്പ് എന്നിങ്ങനെ നിരവധി അഴിമതികളിൽ ബിജെപിയുടെ പെരുവരികയും ദേശീയനേതൃത്വം ഉൾപ്പടെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്.










0 comments