ad
Deshabhimani

ഇനി ‘ടാറ്റ കാർസ്’; പുതിയ ആഗോള ബ്രാൻഡുമായി ടാറ്റ

TATA.CARS
വെബ് ഡെസ്ക്

Published on Aug 29, 2026, 04:15 PM | 1 min read

മുംബൈ : ടാറ്റ കാർസ് എന്ന പുതിയ ആ​ഗോള ബ്രാൻഡിന് തുടക്കമിട്ട് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്. രണ്ട് കമ്പനികളായി വിഭജിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് പുതിയ ഉപഭോക്തൃ-കേന്ദ്രീകൃത ആഗോള ബ്രാൻഡിന് തുടക്കമിടുന്നത്. വാണിജ്യ വാഹനങ്ങളുടെയും പാസഞ്ചർ വാഹനങ്ങളുടെയും രണ്ട് വ്യത്യസ്ത കമ്പനികളായാണ് ടാറ്റ മോട്ടോഴ്സ് വിഭജിച്ചത്. കമ്പനിയുടെ പാസഞ്ചർ വാഹന ഷോറൂമുകളെല്ലാം ഇനി മുതൽ ടാറ്റ കാർസ് (TATA.CARS) എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്.


ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി എന്നതിലുപരി, ഒരു പുതിയ തുടക്കമാണിതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.


ലോകം കൂടുതൽ വൈവിധ്യവും സുസ്ഥിരവുമായി നീങ്ങുമ്പോൾ, ടാറ്റ.കാർസ് ഉപഭോക്താക്കൾക്ക് പുതിയ സാധ്യതകൾ തുറക്കാൻ അവസരമൊരുക്കും. ഉപഭോക്താക്കൾക്ക് മികച്ച അനുഭവമൊരുക്കുന്ന ആവാസവ്യവസ്ഥക്കൊപ്പം ഉപഭോക്തൃ സമീപനങ്ങളും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഹാച്ച്ബാക്ക്, സെഡാൻ, പ്രീമിയം എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ, ഭാവിയിലെ മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിലെല്ലാം വ്യാപിച്ചുകിടക്കുന്ന ബ്രാൻഡ് ആണ് ടാറ്റാ.കാർസ്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾക്കൊപ്പം ഉയരുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാസ്റ്റർ ബ്രാൻഡ് ആയി ഇത് മാറുമെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.


അതേസമയം ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് നിയമപരമായ സ്ഥാപനമായി തുടരും. ടാറ്റ.കാർസ് എന്ന ബ്രാൻഡിനൊപ്പം വാഹനങ്ങളിലെ ടാറ്റയുടെ വൃത്താകൃതിയിലുള്ള ലോഗോയും മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു. ടാറ്റ എന്ന പേരിനോട് ദശലക്ഷക്കണക്കിന് ആളുകൾ അർപ്പിച്ച വിശ്വാസത്തിൽ ഉറച്ചുനിന്നു കൊണ്ടു തന്നെ, അടുത്ത തലമുറക്കായുള്ള ഒരു പുതിയ മാറ്റമാണ് ടാറ്റാ.കാർസ് എന്ന ബ്രാൻഡിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home