ad
Deshabhimani

സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധം: കെ കെ ശൈലജ

K K Shailaja

കെ കെ ശൈലജ

വെബ് ഡെസ്ക്

Published on Aug 29, 2026, 03:52 PM | 1 min read

തിരുവന്തപുരം: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. മുസ്ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുകയും മീറ്റിങുകളിൽ വേദി പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം


സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും

പ്രദർശിപ്പിക്കുന്നത് ശരിയല്ല

എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം

സ്ത്രീവിരുദ്ധവുമാണ്.

ഇന്ന് കേരളത്തിൽ മുസ്ലിം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എംഎൽഎമാരും

മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും

മറ്റ് ജനപ്രതിനിധികളുമുണ്ട്.

ജഡ്‌ജിമാരും വക്കീലന്മാരും

ഡോക്ടർമാരും അധ്യാപകരും

ടെക്‌നോക്രാറ്റുകളും തൊഴിലാളികളുമുണ്ട്

അവർ പൊതു സ്ഥലങ്ങളിൽ

ഒത്തുചേരുകയും മീറ്റിങുകളിൽ

വേദി പങ്കിടു‌കയും ഒരുമിച്ച്

ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല.

സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ

ആചാരക്രമമാണ്.

ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽ നിന്ന്

ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല.






ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്നും അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നുമായിരുന്നു സമസ്തയുടെ സർക്കുലർ. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നും മഹല്ല് കമ്മിറ്റികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home