ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ
കോട്ടയം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ റെയ്ഡ് നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.
കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് നടപടി. കാര്യങ്ങൾ വിശദീകരിക്കാൻ അശോക് കുമാറിനെ അടിയന്തരമായി എക്സൈസ് കമ്മീഷണറേറ്റിലേയ്ക്ക് വിളിച്ചുവരുത്തി.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ പരാതികൾ ഉയർന്നിരുന്നു. ഈ ക്രമക്കേടിന് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ചൂട്ടുപിടിക്കുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു
എക്സൈസ് കമ്മീഷണറുടെ അസാധാരണ നീക്കം.









0 comments