ad
Deshabhimani

മലപ്പുറത്ത് 10 കിലോയിലധികം എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

mdma arrest

മലപ്പുറം മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായവർ

വെബ് ഡെസ്ക്

Published on Aug 29, 2026, 03:35 PM | 1 min read

മലപ്പുറം: മഞ്ചേരിയിൽ 10 കിലോയിലധികം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


കോയമ്പത്തൂരിൽ നിന്നാണ് മഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home