Deshabhimani

ഉത്തര്‍പ്രദേശ് എംഎൽഎയുടെ അക്കൗണ്ടിൽ നിന്നും ഫോൺ പേ വഴി 1.55 ലക്ഷം രൂപ കവര്‍ന്നു

puja pal
വെബ് ഡെസ്ക്

Published on Sep 19, 2026, 12:11 PM | 1 min read

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ചൈൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഓൺലൈൻ തട്ടിപ്പിന് ഇരയായി. യുവ എംഎൽഎ ആയ പൂജ പാലിന്റെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്നും 1.55 ലക്ഷം രൂപ അടിച്ചു മാറ്റി. ഫോൺ പേ വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് എം എൽ എ പരാതി നൽകി.


ആഗസ്ത് 22 നും സെപ്തംബര്‍ 13 നും ഇടയിലായി പലതവണയാണ് പണം നഷ്ടമായത്. തന്റെ ഐ ഫോൺ 17 ഹാക് ചെയ്യപ്പെട്ടതായും എം എൽ എ പരാതിയിൽ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വെടിയേറ്റ് കൊല്ലപ്പെട്ട ബി എസ് പി എം എൽ എ രാജു പാലിന്റെ ഭാര്യയാണ് പൂജ.2005 ൽ ഇവരുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഭര്‍ത്താവ് കൊല്ലപ്പെടുന്നത്.


ബിഎസ്പി വിട്ട് എസ് പിയിൽ ചേര്‍ന്നാണ് പൂജ പാൽ എം ൽ എ ആയി തുടര്‍ന്നത്. പിന്നീട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ ക്രമസമാധാന നില മെച്ചപ്പെട്ടതായി പരസ്യമായി പ്രസ്താവന ഇറക്കി. ഇതിന് പിന്നാലെ പാര്‍ടി നടപടിയെ തുടര്‍ന്ന് പുറത്തായി. ബിജെപിയിൽ ചേക്കേറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home