print edition മണിപ്പുർ കലുഷം: ക്യാമ്പിൽനിന്ന് 158 കുക്കികളെ കാണാനില്ല

സുരക്ഷാഉദ്യോഗസ്ഥർ മണിപ്പൂരിൽ
ഇംഫാൽ: സുരക്ഷാസേന ഏറ്റെടുത്ത മണിപ്പുരിലെ സിനായി ക്യാമ്പിൽനിന്ന് 158 കുക്കി സായുധ അംഗങ്ങളെ കാണാതായതായി റിപ്പോർട്ട്. കാങ്പോക്പി ജില്ലയിലെ ക്യാമ്പിൽനിന്ന് വ്യാജരേഖകളുമായി 17 പേരെ അറസ്റ്റ് ചെയ്യുകയും 24 ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇത്രയുംപേർ ക്യാമ്പിലില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.
158 പേരും ഉപജീവനത്തിനായി കൃഷിയിടങ്ങളിലേക്കും മറ്റും മടങ്ങിയതെന്നാണ് കുക്കി നാഷണൽ ഓർഗനൈസേഷന്റെ വിശദീകരണം. കുക്കികൾക്കുനേരെ നിരന്തരം ആക്രമണമുണ്ടാകുന്നതായും കേന്ദ്രം വാഗ്ദാനംചെയ്ത പ്രതിമാസ അലവൻസ് രണ്ടു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.









0 comments