print edition യുപിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് എറിഞ്ഞുകൊന്നു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി–യുപി അതിർത്തിയായ ഗാസിയാബാദിൽ ഏഴുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം മൂന്നാംനിലയിൽനിന്ന് എറിഞ്ഞുകൊന്നു. രാജ്നഗർ എക്‌സ്‌റ്റൻഷനിൽ നിർമാണത്തിലിരിക്കുന്ന മാളിലാണ് ക്രൂരകൃത്യം. നിർമാണപ്രവൃത്തിക്കായെത്തിയ തൊഴിലാളിദന്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്.
ബേസ്‌മെന്റിൽനിന്ന് രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിലാണ് ബലാത്സംഗത്തിരയായെന്ന് കണ്ടെത്തിയത്. ചിപ്‌സും ശീതളപാനീയവും നൽകി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് തെളിഞ്ഞു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.











0 comments