ad
Deshabhimani

print edition ‘മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന്‌ വിവാഹം കഴിച്ചാൽ ജോലി ഉറപ്പ്‌’; വിവാദ ആഹ്വാനവുമായി ബിജെപി നേതാവ്‌

Raghvendra Pratap Singh bjp

രാഘവേന്ദ്ര പ്രതാപ്‌ സിങ്

വെബ് ഡെസ്ക്

Published on Oct 29, 2025, 09:20 AM | 1 min read

ലഖ്‌ന‍ൗ: മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന്‌ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക്‌ ജോലിയും സുരക്ഷയും നൽകുമെന്ന്‌ ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ്‌. മുൻ എംഎൽഎകൂടിയായ രാഘവേന്ദ്ര പ്രതാപ്‌ സിങ്ങാണ്‌ വിദ്വേഷ പ്രഖ്യാപനം നടത്തിയത്‌. വിവാഹത്തിന്റെ ചെലവ്‌ വഹിക്കുമെന്നും വാഗ്‌ദാനമുണ്ട്‌.


ഭരിക്കുന്നത്‌ യോഗി ആദിത്യനാഥാണെന്നും ഭയപ്പെടേണ്ടകാര്യമില്ലെന്നും രാഘവേന്ദ്ര പറഞ്ഞു. മുസ്ലിം പ്രീണനം നടത്തുന്ന സമാജ്‌വാദി സർക്കാരല്ല ഇപ്പോൾ അധികാരത്തിലുള്ളത്‌. ദുമരിയാഗഞ്ജിൽ ഒരുമാസത്തിനിടെ രണ്ട്‌ ഹിന്ദു പെൺകുട്ടികൾ മതംമാറി. ഇത്‌ അനുവദിക്കാനാകില്ലെന്നും ദുമരിയാഗഞ്ജിൽ പൊതുപരിപാടിയിൽ സംസാരിക്കവെ രാഘവേന്ദ്ര പറഞ്ഞു.


സംഭവം വിവാദമായശേഷവും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഇയാൾ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home