ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 36 യാത്രക്കാര്‍

പ്രതീകാത്മക എഐ ചിത്രം
കർണാടക : കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് വന്ന ഭാരത് എന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്.
36 യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നും എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ശാന്തിഗ്രാം എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴാണ് ടയറിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബസ് സൈഡിലേക്കൊതുക്കി യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടലാണ് വൻ അപകടം ഒഴിവാകാൻ കാരണം. അതേസമയം, അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പൊലീസും മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.











0 comments