കേന്ദ്ര വിദ്യാഭ്യാസ നയം: ജന്തർമന്ദറിൽ സംയുക്ത വിദ്യാർഥി പ്രക്ഷോഭം

sfi delhi
വെബ് ഡെസ്ക്

Published on Mar 24, 2025, 05:40 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ഇന്ത്യാ കൂട്ടായ്മയുടെ കീഴിലുള്ള വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം ഡൽഹി ജന്തർമന്ദറിൽ അരങ്ങേറി. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വിദ്യാർഥികൾ ബാരിക്കേഡിന്‌ മുകളിൽ കയറി പ്രതിഷേധം നടത്തി.


ദേശീയ വിദ്യാഭ്യാസ നയം, യുജിസി കരട്‌ രേഖ, ചോദ്യപേപ്പർ ചോർച്ച അഴിമതി, പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ്, സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളിൽ നടത്തിയ പ്രതിഷേധത്തിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, കെഎസ്‌യു, എംഎസ്‌എഫ്‌ തുടങ്ങി ഏഴോളം സംഘടനകൾ പങ്കെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി വിദ്യാർഥികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു.


‘സർവകലാശാലകളിൽ ബിജെപി നേരിട്ടാണ്‌ വിസിമാരെ നിയന്ത്രിക്കുന്നത്‌. രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ മേഖലയെയും തകർക്കാനാണ്‌ ആർഎസ്‌എസിന്റെ ശ്രമം’- രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പ്രതികരിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ രാഹുൽ ഗാന്ധിക്ക്‌ നിവേദനം കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home