print edition ലൈംഗിക കുറ്റവാളി എപ്‌സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി


സ്വന്തം ലേഖകൻ
Published on Oct 22, 2026, 12:07 AM | 1 min read
ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയും ബാലപീഡകനുമായ ജെഫ്രി എപ്‌സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി സൗഹൃദം പങ്കിടുന്ന ചിത്രം പുറത്ത്. പ്രതിനിധി സംഘത്തിനൊപ്പം മാത്രമാണ് എപ്‌സ്റ്റീനെ കണ്ടതെന്നും ഒറ്റയ്‌ക്ക് കൂടിക്കാഴ്‌ച നടത്തിയില്ലെന്നുമുള്ള പുരിയുടെ ഇതുവരെയുള്ള വാദങ്ങളെല്ലാം പൊളിക്കുന്ന ചിത്രം യുഎസ് നീതിന്യായ വകുപ്പാണ് പുറത്തുവിട്ടത്. ചിത്രം ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും പുരി വിശദീകരിക്കണമെന്നും പ്രതിപക്ഷ പാർടി നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കൾ പലരും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ജോലി സംബന്ധമായ കൂടിക്കാഴ്‌ചയാണിതെന്നാണ് പുരിയുടെ ഓഫീസിന്റെ പുതിയ ന്യായീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി അടുപ്പം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എപ്‌സ്റ്റീനുമായി പുരി നിരന്തരം കൂടിക്കാഴ്‌ച നടത്തിയതെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാംഗമായ പുരിയുടെ കാലാവധി നവംബറിൽ അവസാനിക്കും. പുരിക്ക് ബിജെപി ഇതുവരെ രാജ്യസഭാംഗത്വം പുതുക്കി നൽകിയിട്ടില്ല. എംപിയല്ലാതെ ആറുമാസം വരെ മന്ത്രിയായി തുടരാം.









0 comments