ad
Deshabhimani

കേന്ദ്ര ബജറ്റ് പൂർണ്ണമായും കേരളത്തെ അവഗണിച്ചു: കെ രാധാകൃഷ്ണൻ എംപി

kr
വെബ് ഡെസ്ക്

Published on Feb 01, 2026, 05:18 PM | 1 min read

ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, അതിവേഗ റെയിൽ ഇടനാഴി തുടങ്ങിയവ ഒന്നും തന്നെ ഈ ബജറ്റിൽ ഉൾപ്പെടുത്താത്തത് കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനം കൊണ്ടാണെന്ന് സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ്‌ കെ രാധാകൃഷ്‌ണൻ എംപി.


കേരളം ഇന്ത്യയിൽ തന്നെയാണോ എന്ന് ബജറ്റ് നോക്കുമ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ പോലും ആയുർവേദത്തിന്റെ നാടായ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഉൾനാടൻ ജല പാതകളുള്ള കേരളത്തെ അവഗണിച്ചിരിക്കുകയാണ് ധാതു ഇടനാഴിയുടെ കാര്യത്തിൽ മാത്രമാണ് കേരളത്തിന്റെ പേര് പരാമർശിച്ചത്. അത് ധാതു സമ്പത്തിൽ നിന്നും കേരളത്തെ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ്. കേന്ദ്ര ബജറ്റ് കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നതാണെന്നും കെ രാധാകൃഷ്ണൻ എംപി പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home