Deshabhimani

print edition ഡൽഹി പൊലീസ്‌ വേട്ടയില്‍
ആശങ്കയറിയിച്ച്‌ യുഎൻ വിദഗ്‌ധർ

Delhi Police Central Park
വെബ് ഡെസ്ക്

Published on Oct 22, 2026, 01:30 AM | 1 min read

ജനീവ: ഡൽഹിയിലും മറ്റ് നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന പൊലീസ് വേട്ടയിൽ ആശങ്കയറിയിച്ച്‌ യുഎൻ മനുഷ്യാവകാശ വിദഗ്‌ധർ. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും സംരക്ഷിക്കണമെന്നും ഇരുപതിലേറെ മനുഷ്യാവകാശ വിദഗ്‌ധർ ചൊവ്വാഴ്‌ച പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനുപിന്നാലെ പ്രസ്‌താവനയെ വിമർശിച്ച്‌ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.


‘സമാധാനപരമായ ഒത്തുചേരലുകൾക്കുനേരെയുള്ള അനാവശ്യ നിയന്ത്രണങ്ങൾ, അമിത ബലപ്രയോഗം, തടങ്കലിൽ വയ്ക്കലുകൾ, വിദ്യാർഥി പ്രവർത്തകരെ ലക്ഷ്യമിടൽ തുടങ്ങിയവയെക്കുറിച്ച് ഇന്ത്യൻ അധികാരികൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിതമായ ബലപ്രയോഗം ഉടനടി അവസാനിപ്പിക്കാനും നിരോധനങ്ങൾ പിൻവലിക്കാനും ഇന്റർനെറ്റ് വിച്ഛേദിക്കുന്നത്‌ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്നു. സേനകളുടെ പെരുമാറ്റത്തെക്കുറിച്ച് നിഷ്‌പക്ഷവും സമഗ്രവുമായ അന്വേഷണം ആരംഭിക്കണം.’– മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവയിലും ഇവർ ആശങ്ക അറിയിച്ചു.


അതേസമയം, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് യുഎന്നിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രകർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home