വിസിക്ക് അക്കാദമിക വൈദ​ഗ്ധ്യം ബാധകമല്ല; നിയമനത്തിന് പൂർണ അധികാരം ചാൻസലർക്ക്

ugc
വെബ് ഡെസ്ക്

Published on Jan 07, 2025, 01:21 PM | 1 min read

ന്യൂഡൽഹി > വിസി നിയമനത്തിൽ പുതിയ വിവാദ നിർദേശങ്ങളുമായി യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമീഷൻ. യുജിസി പുറത്തിറക്കിയ പുതിയ കരട് മാനദണ്ഡങ്ങൾ പ്രകാരം വ്യവസായ വിദഗ്ധർക്കും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രൊഫഷണലുകൾക്കും ഇനി സർവകലാശാലകളുടെ വിസിമാരാകാം. ഇതുവരെ വിദ്യാഭ്യാസ വിദ​ഗ്ധരെ മാത്രമാണ് വിസിമാരായി നിയമിച്ചിരുന്നത്. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


പുതിയ ചട്ടപ്രകാരം വിസി നിയമനത്തിൽ പൂർണ അധികാരം ചാൻസലർക്കാണ്. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെ ചാൻസലർ നിർദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി. ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ് സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ യുജിസി പദ്ധതികളിൽ നിന്ന് വിലക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും കരടിൽ പറയുന്നു.


കരാർ അധ്യാപകരുടെ നിയമനത്തിലും ശമ്പള- ആനുകൂല്യങ്ങളിലും മാറ്റമുണ്ട്. സ്ഥിരം അധ്യാപകർക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും കരാർ അധ്യാപകർക്ക് ലഭിക്കുമെന്നും നെറ്റ് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താമെന്നും കരടിൽ പറയുന്നു.


രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രം​ഗത്ത് ആശങ്കയുണർത്തുന്നതാണ് പുതിയ നിർദേശങ്ങൾ








deshabhimani section

Related News

View More
0 comments
Sort by

Home