ad
Deshabhimani

ജാർഖണ്ഡിൽ കാട്ടാന ആക്രമണത്തിൽ 24 മണിക്കൂറിനകം അഞ്ച് പേർ കൊല്ലപ്പെട്ടു

elephant
വെബ് ഡെസ്ക്

Published on Dec 17, 2025, 12:41 PM | 1 min read

റാഞ്ചി: ജാർഖണ്ഡിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.


രാംഗഡ് ജില്ലയിൽ, സിർക്ക വനമേഖലയിൽ മൂന്ന് പേർ മരിച്ചു. റാഞ്ചിയിലെ അങ്കാരയിലെ ജിഡു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി 36 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു.


എട്ട് കാട്ടാനകളുടെ ഒരു കൂട്ടത്തിനടുത്തെത്തി വീഡിയോ എടുക്കാൻ ശ്രമിച്ച അമിത് കുമാർ രാജ്വാർ (32) എന്ന യുവാവ് രാംഗഡിൽ ചവിട്ടേറ്റ് കൊല്ലപ്പെട്ടു.


സാനിചർവ മുണ്ട എന്ന യുവാവ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അങ്കാര പോലീസ് പറഞ്ഞു.

രാംഗഡ്, ബൊക്കാറോ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ വനങ്ങളിൽ 42 ആനകളാണുള്ളത്.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home