ad
Deshabhimani

ഉധംപൂരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചെന്ന് റിപ്പോർട്ട്

Indian Army.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 17, 2026, 07:53 AM | 1 min read

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. സോഹൻ മേഖലയിൽ രാത്രി വൈകിയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. വൻ ആയുധ ശേഖരവും കണ്ടെടുത്തതായാണ് വിവരം.


ഉൾവനത്തിൽ നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷാ സേന വെടിയുതിർത്തത്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടിയതായും വിവരമുണ്ട്. എന്നാൽ ഇത് സൈന്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.


പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. കരസേനയുമായി സഹകരിച്ച് ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്.


ഈ മാസം 5ന് മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പാകിസ്ഥാനിൽ നിന്നുള്ള ലഷ്കർ-ഇ-തയിബ കമാൻഡറെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ഉധംപൂരിൽ ഏറഅറുമുട്ടൽ നടക്കുന്നത്. യാസിർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home