കാന്തല്ലൂരിൽ കാട്ടാന ആക്രമണം: രണ്ട് ജീപ്പുകൾ തകർത്തു
കട്ടപ്പന: ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്തു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. പെരുമല സ്വദേശി രാമകൃഷ്ണൻ, ഗുഹനാഥപുരം സ്വദേശി രവി എന്നിവരുടെ ജീപ്പുകളാണ് തകർന്നത്. മേഖലയിൽ തമ്പടിച്ചിരുന്ന മൂന്ന് കാട്ടാനകളിൽ ഒന്നാണ് മതിൽ ചാടിക്കടന്ന് റോഡിലിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ തിരിഞ്ഞത്.
ആക്രമണത്തിൽ ജീപ്പുകളുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കാന്തല്ലൂർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. സ്കൂൾ പരിസരങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനകൾ പതിവായി എത്തുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. റാപ്പിഡ് റെസ്പോൺസ് ടീം ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ നിരീക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments