Deshabhimani

നീലഗിരിയിൽ മധ്യവയസ്‌കനെ കാട്ടാന ചവിട്ടി കൊന്നു

wild elephant
വെബ് ഡെസ്ക്

Published on Nov 17, 2026, 10:27 PM | 1 min read

ഗൂഡല്ലൂർ: നീലഗിരി പന്തല്ലൂർ താലൂക്ക് നെല്ലാകോട്ട പഞ്ചായത്ത് റോക്ക്വുഡ് സ്വദേശി പാണ്ടിയ(52)നെ കാട്ടാന ചവിട്ടി കൊന്നു. ചൊവ്വ രാത്രി എട്ടോടെ വീട്ടിൽനിന്നും അടുത്തുള്ള ആശുപത്രിയിലേക്ക് ജോലിക്ക് പോകുമ്പോഴാണ്‌ സംഭവം.


പ്രധാന റോഡിൽനിന്നും ആശുപത്രി റോഡിലേക്കുള്ള വഴിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ ഛിന്നഭിന്നമായിട്ടുണ്ട്. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. രാത്രി വൈകിയും മൃതദേഹം റോഡിൽ നിന്നും നീക്കിയിട്ടില്ല. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ കാട്ടാനകളുടെ ആക്രമണങ്ങൾ തുടരുകയാണ്.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home