Deshabhimani

ചലച്ചിത്ര അക്കാദമിയിൽ‌ തർക്കം രൂക്ഷം; ആശങ്കയിൽ ഐഎഫ്എഫ് കെ

iffk
വെബ് ഡെസ്ക്

Published on Nov 17, 2026, 10:08 PM | 1 min read

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള നടക്കാൻ‌ ഒരു മാസം മാത്രം ബാക്കിനിൽ‌ക്കെ ചലച്ചിത്ര അക്കാദമിയിൽ‌ ആഭ്യന്തര തർക്കം രൂക്ഷം. അക്കാദമിയുടെ പ്രധാന പദവിയിലുള്ള ഡെപ്യൂട്ടി ഡയറക്ടറേയും ഫെസ്റ്റിവൽ പ്രോ​ഗ്രാം മാനോജറേയും തൽ‌സ്ഥാനത്ത് നിന്നും മാറ്റിയതാണ് ആശങ്കയായത്..


അക്കാദമി ചെയർ‌മാനുമായുള്ള തർക്കമാണ് സസ്പെൻഷന് കാരണമെന്നാണ് വിവരം. നിലവിൽ അക്കാദമിയുടെ തലപ്പത്ത് ആളില്ലാത്ത അവസ്ഥയാണുള്ളത്. യുഡിഎഫ് സർ‌ക്കാർ‌ അധികാരത്തിലെത്തി ആഴ്ചകൾ പിന്നിട്ടിട്ടും അക്കാദമിക്ക് ചെയർമാനില്ലാതെ വന്നപ്പോൾ, അന്താരാഷ്ട്ര ഹൃസ്വചലച്ചിത്ര മേള ഭം​ഗിയായി നടത്തിയവരാണ് നിലവിൽ ഒഴിവാക്കപ്പെട്ട ഉദ്യോ​ഗസ്ഥർ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home