ശിശുമരണം: പിണറായി വിജയൻ നാളെ അട്ടപ്പാടിയിൽ

പാലക്കാട്: ആദിവാസി ശിശുമരണം തുടർക്കഥയായ അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നാളെയെത്തും. കുഞ്ഞുങ്ങൾ നഷ്ടമായ ദമ്പതികളെ കണ്ട് ആശ്വസിപ്പിക്കാനും അവരുടെ പ്രയാസങ്ങൾ നേരിൽകേട്ട് മനസിലാക്കാനുമാണ് അദ്ദേഹം എത്തുന്നത്. നവജാതശിശു മരിച്ച കുഞ്ഞിന്റെ അമ്മ രാജിയെ മുക്കാലിയിലെത്തി കാണും. തുടർന്ന് കോട്ടത്തറ ആശുപത്രി സന്ദർശിച്ച് പോരായ്മകൾ മനസിലാക്കും. കില ഹാളിൽ കുഞ്ഞുങ്ങൾ നഷ്ടമായ ആദിവാസി ദമ്പതികളെ കാണുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യും.
യുഡിഎഫ് ഭരണം തുടങ്ങിയ ആറുമാസത്തിനിടയിൽ നാല് നവജാത ശിശുക്കൾ ഉൾപ്പെടെ 10 കുഞ്ഞുങ്ങൾ മരിച്ച അട്ടപ്പാടിയിൽ ആരോഗ്യ സംവിധാനം ആകെ തകർന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ എല്ലാ സിസ്റ്റവും തകർന്നു. സമൂഹ അടുക്കളകൾ ഇല്ലാതായി. ഒന്നരമാസം മുതൽ മൂന്നരവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് എല്ലാ മാസവും ലഭിച്ചിരുന്ന 2000 രൂപ ധനസഹായവും ഇൗ സർക്കാർ വന്നതോടെ നിർത്തിയിരുന്നു.








0 comments